ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ലോകകപ്പ് ജേഴ്സി ലേലത്തിന് വയ്ക്കാന്‍ ഒരുങ്ങി ജോസ് ബട്ലര്
ലണ്ടന്‍: ലണ്ടനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്ട് എന്നീ ആശുപത്രികളിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി തന്റെ ലോകകപ്പ് ജേഴ്സി ലേലത്തിന് വയ്ക്കാന്‍ ഒരുങ്ങുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലര്. ലണ്ടനിലെ സ്ഥിതി വളരെ രൂക്ഷമകുമ്പോള് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2019ലെ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട് ജേഴ്സിയാണിത്. തുടര്‍ന്ന് കോഹ്ലി, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ഷെയ്ന് വോ എന്നിവരെ ടാഗ് ചെയ്ത് ക്യാമ്പയിനിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വന്‍തുകകള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ്. അതേസമയം സിനിമാരംഗത്ത് നിന്നും ഒട്ടേറെ താരങ്ങള്‍ സഹായവാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുകയാണ്.
Comments are closed.