ഏപ്രില്‍ 15 മുതലുള്ള ബുക്കിങ്ങ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ കര്‍ഫ്യൂ വീണ്ടും നീട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിനു പിന്നാലെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ബുക്കിങ്ങ് പുന:രാരംഭിച്ചിരിക്കുകയാണ്.

കൂടാതെ ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ്ങ് ആരംഭിച്ചു. ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടര്‍ന്ന് സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളായാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങ്ങിനായി തുറന്നത്.

Comments are closed.