സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പല തവണകളായി, മൂന്നോ നാലോ തവണയായും നല്‍കാം.

ഇവരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം കുറയ്ക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍, ഇതിനും തയ്യാറാകാത്തവരുടെ ശമ്പളമാണ് വെട്ടിച്ചുരുക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന തുക ഏകദേശം 3000 കോടിയില്‍ അധികം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം 2018ല്‍ പ്രളയകാലത്ത് ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നതിനാല്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ഉത്തരവിറക്കുക. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും. പൊതുമേഖലയിലും സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. അതേസമയം ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതും ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുന്നതാണ്.

Comments are closed.