ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 680 പോയിന്റ് ഉയര്‍ന്ന് 29,003 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 219 പോയിന്റ് കൂടി 8482 ലാണ് വ്യാപാരം. കോവിഡ്19 റെസ്‌പോണ്‍സ് ടാസ്‌ക് ഫോഴ്‌സ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതും, പ്രതിരോധനടപടികള്‍ പ്രധാനമന്ത്രി നേരിട്ടെത്തി വിശദീകരിച്ചതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

ഇന്നലെ വലിയ നഷ്ടത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വ്യാപാരം അവസാനിച്ചത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇപ്പോഴും ഡോളറിനെതിരെ 74.99 കുറഞ്ഞിരുന്നു. അതേസമയം ഫെഡറല്‍ റിസര്‍വ് ഇടപെടലിനെ തുടര്‍ന്ന് അമേരിക്കന്‍ വിപണിയിലും നേരിയ നേട്ടം പ്രകടമായിരുന്നു. ഇതും ഇന്ത്യന്‍ വിപണിക്ക് നേട്ടമായിരുന്നു.

Comments are closed.