പാചകവാതകത്തിന്റെ വില കുറഞ്ഞു ; സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്

ദില്ലി: പാചകവാതകത്തിന്റെ വില സിലിണ്ടറിന് 62 രൂപ 50 പൈസ കുറഞ്ഞു. 734 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില. അതേസമയം മാര്‍ച്ച് ആദ്യവാരവും സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു.

2019 ഓഗസ്റ്റിന് ശേഷം, എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചത് കഴിഞ്ഞ മാസമാണ്. ഫെബ്രുവരിയില്‍ ഒറ്റയടിക്ക് 146 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത്. വില കൂടിയെങ്കിലും കൂട്ടിയ തുക സബ്‌സിഡിയായി തിരികെ അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് എണ്ണ കമ്പനികള്‍ പറഞ്ഞിരുന്നെങ്കിലും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

Comments are closed.