മുടിയുടെ ആരോഗ്യത്തിന് വാഴപ്പഴ ഹെയര്‍ മാസ്‌കുകള്‍

വിറ്റാമിനുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിലിക്കണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. സിലിക്കണ്‍ സംയുക്തങ്ങള്‍ മുടിയുടെ പുറംതൊലി പാളി ശക്തിപ്പെടുത്തുന്നു. ഇത് മുടിക്ക് തിളക്കം നല്‍കുകയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിനും അതിന്റെ തൊലിക്കും ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, താരന്‍ പോലുള്ള ഫംഗസ് അണുബാധകളെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കേടുവന്ന മുടിയുടെ അറ്റങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.

പൊട്ടുന്ന മുടിക്ക് ഈ ഹെയര്‍ മാസ്‌ക് അനുയോജ്യമാണ്. മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവോക്കാഡോയില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍, നിയാസിന്‍, ഫോളേറ്റ്, മഗ്‌നീഷ്യം, പൊട്ടാസ്യം, പാന്റോതെനിക് ആസിഡ്, വിറ്റാമിന്‍ എ, ബി 6, സി, ഇ, കെ 1 എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്.

അര കഷ്ണം പഴുത്ത അവോക്കാഡോ, ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. അവോക്കാഡോയും വാഴപ്പഴവും ഒരുമിച്ച് അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടി കഴുകി വരണ്ടതാക്കുക. മുടി ഭാഗങ്ങളായി വിഭജിച്ച് മാസ്‌ക് പ്രയോഗിക്കുക. തല ഒരു തുണി ഉപപയോഗിച്ച് മൂടി 30 മിനിറ്റ് വയ്ക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മാസ്‌ക് കഴുകിക്കളയുക, മുടി ഷാംപൂ ചെയ്യുക.

എല്ലാതരം മുടിക്കും ഉയോഗിക്കാവുന്ന ഒന്നാണിത്. വെളിച്ചെണ്ണയ്ക്ക് രോഗശാന്തി ഗുണങ്ങളുണ്ട്. ഇതിന്റെ ഫാറ്റി ആസിഡുകള്‍ മുടിവേരുകളിലേക്ക് എളുപ്പത്തില്‍ തുളച്ചുകയറുകയും മുടി നിറയ്ക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിന്റെയും വെളിച്ചെണ്ണയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് ദീര്‍ഘനേരം തിളക്കവും ഈര്‍പ്പവും പ്രദാനം ചെയ്യുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ഒരു വാഴപ്പഴം, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ വാഴപ്പഴം മാഷ് ചെയ്യുക. തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ത്ത് ചേരുവകള്‍ ക്രീം രൂപത്തിലാക്കുക. ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുന്നതിന് മുമ്പ് ഷാമ്പൂ ചെയ്ത് മുടി വരണ്ടതാക്കുക. നിങ്ങളുടെ മുടി വിഭജിച്ച് വേരുകളില്‍ നിന്ന് മുടിയുടെ അറ്റത്തേക്ക് മാസ്‌ക് പ്രയോഗിക്കുക. ഒരു തുണി ഉപയോഗിച്ച് തല പൊതിഞ്ഞ് 30 മിനിറ്റ് വയ്ക്കുക. ശേഷം വെള്ളത്തില്‍ മുടി കഴുകി പതിവുപോലെ ഷാമ്പൂ ചെയ്യുക.

വരണ്ടതും എണ്ണമയമുള്ളതുമായ മുടിക്ക് മികച്ചതാണിത്. നിങ്ങളുടെ മുടി തിളക്കവും പോഷണവും നിലനിര്‍ത്തുന്നതിനാണ് ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരുയിലെ പെപ്‌റ്റൈഡുകള്‍ മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന ഘടകമായ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് മുട്ട. വരണ്ട മുടിയുണ്ടെങ്കില്‍ മുട്ടയുടെ മഞ്ഞക്കരു മാത്രം ഉപയോഗിക്കുക, എണ്ണമയമുള്ള മുടിയുണ്ടെങ്കില്‍ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുക, സാധാരണ മുടി ആണെങ്കില്‍ മഞ്ഞയും വെള്ളയും ഉപയോഗിക്കുക.

ഒരു വാഴപ്പഴം, രണ്ട് മുട്ട, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. അടിച്ചെടുത്ത വാഴപ്പഴം ഒരു പാത്രത്തിലാക്കി മുട്ട അടിച്ച് ചേര്‍ക്കുക. ഇതിലേക്ക് ഒലിവ് ഓയിലും തേനും ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറില്‍ മിക്‌സ് ചെയ്യുക. നന്നായി അടിച്ച മിശ്രിതം നിങ്ങളുടെ തലമുടി, തലയോട്ടി എന്നിവയില്‍ പ്രയോഗിക്കുക. ഒരു തുണി പൊതിഞ്ഞ് തല ഒരു മണിക്കൂര്‍ ഉണക്കുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക.

ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ തലമുടിക്ക് ബലം നല്‍കുന്നു. ഒലിവ് ഓയിലില്‍ സമ്പന്നമായ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ പതിവ് കണ്ടീഷണറിനെ ഈ ഹെയര്‍ മാസ്‌ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ കഴിയും. ഇത് മുടിയെ മൃദുവാക്കാനും സഹായിക്കുന്നു.

ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. കഷണങ്ങളൊന്നും അവശേഷിക്കാതെ വാഴപ്പഴം മിശ്രിതമാക്കുക. ഇതില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടി വിഭജിച്ച് ഒരു ബ്രഷിന്റെ സഹായത്തോടെ വേരുകളില്‍ നിന്ന് മിശ്രിതം പ്രയോഗിക്കുക. നിങ്ങളുടെ തലയോട്ടിയിലും തലമുടിയുടെയും ഓരോ ഭാഗവും മറച്ചുകൊണ്ട് കഴിയുന്നത്ര പ്രയോഗിക്കുക. ഹെയര്‍ മാസ്‌ക് 30 മിനിറ്റ് വിടുക. ശേഷം മുടി ഷാംപൂ ചെയ്യുന്നതിനുമുമ്പ് മാസ്‌ക് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Comments are closed.