100 മിനിറ്റ് കോളുകളും 100 എസ്എംഎസുകളും സൗജന്യമായി പ്രഖ്യാപിച്ച് ജിയോ

റിലയൻസ് ജിയോ അതിന്റെ ജിയോഫോൺ ഉപയോക്താക്കൾക്കായി ഓഫറുകൾ പ്രഖ്യാപിച്ചു. സൌജന്യമായി 100 മിനിറ്റ് കോളുകളും 100 എസ്എംഎസുകളുമാണ് ജിയോ ഫോൺ ഉപയോക്താക്കൾക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഓഫർ 2020 ഏപ്രിൽ 17 വരെ വാലിഡിറ്റിയോടെയാണ് നൽകുന്നത്. ഇത് കൂടാടെ അക്കൌണ്ട് വാലിഡിറ്റി കഴിഞ്ഞാലും ജിയോഫോൺ ഉപയോക്താക്കൾക്ക് ഇൻകമിംഗ് കോളുകൾ സ്വീകരിക്കാൻ കഴിയുമെന്ന് റിലയൻസ് ജിയോ അറിയിച്ചു.

നിലവിൽ കമ്പനി രണ്ട് ജിയോഫോണുകളാണ് വിപണിയിൽ ലഭ്യമാക്കുന്നത്. ആദ്യത്തെ ജിയോഫോണിന്റെ വില 699 രൂപയും രണ്ടാമത്തേതിന് 2,999 രൂപയുമാണ് വില. രണ്ട് ഡിവൈസുകളും ഉപയോഗിക്കുന്നവർക്കായി കമ്പനി നാല് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ആദ്യ പ്ലാൻ‌ നിങ്ങൾ‌ക്ക് 99 രൂപയുടേതാണ്. ഇതിലൂടെ 28 ദിവസത്തെ വാലിഡിറ്റിയിൽ 14 ജിബി ഡാറ്റ ലഭിക്കും. 153 രൂപയുടെ പ്ലാൻ 42 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു.

297 രൂപയുടെ മറ്റൊരു പ്ലാനും ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി നൽകുന്നുണ്ട്. ഈ പ്ലാൻ 84 ദിവസത്തേക്ക് 42 ജിബി ഡാറ്റ നൽകുന്നു. ജിയോ ഫോൺ ഉപയോക്താക്കൾക്കുള്ള അവസാന പ്ലാൻ 597 രൂപയുടേതാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 168 ദിവസത്തേക്ക് 84 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനുകളെല്ലാ തന്നെ ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിംഗ്, 300 മെസേജുകൾ, എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും ആക്‌സസ്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർദ്ധിപ്പിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു.

Comments are closed.