മാര്‍ച്ച് മാസത്തെ വില്‍പ്പനയില്‍ മാരുതി സുസുക്കി വന്‍ തിരിച്ചടി നേരിട്ടു

മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് മാരുതി സുസുക്കി ഇന്ത്യ. കൊറോണ വൈറസ് പശ്ചാത്തലത്തിൽ പ്രതീക്ഷിച്ചതുപോലെ തന്നെ വൻ ഇടിവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾക്ക് കഴിഞ്ഞ മാസം വെറും 83,792 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചത്. ആഭ്യന്തരമായി 76,976 യൂണിറ്റുകളും OEM- ആയി 2,104 യൂണിറ്റും കയറ്റുമായി 4,712 യൂണിറ്റുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം അതായത് 2019 ഏപ്രിലിനും 2020 മാർച്ചിനുമിടയിലുള്ള കാലയളവിൽ മാരുതി സുസുക്കിയുടെ മൊത്തം എണ്ണം 15,63,297 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്യുന്നത് മാരുതിയുടെ വിൽപ്പനയിൽ വൻ ഇടിവുണ്ടാകാൻ കാരണമായി.

ലോക്ക്ഡൗണിനെ തുടർന്ന് പ്രവർത്തനങ്ങൾ 2020 മാർച്ച് 22 മുതൽ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്‌തിരുന്നു കമ്പനി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ മൊത്തം 1,47,613 യൂണിറ്റ് വിൽപ്പനയാണ് മാരുതി സുസുക്കിക്ക് രേഖപ്പെടുത്താനായത്. ഇത് ഈ വർഷം 47.9 ശതമാനമായി കുറഞ്ഞു. ആൾട്ടോ, എസ്-പ്രെസോ, വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവയുടെ വിൽപ്പന കഴിഞ്ഞ മാസം വെറും 56,507 യൂണിറ്റായിരുന്നു.

ഇത് ഒരു ലക്ഷം യൂണിറ്റുകളോട് അടുത്തുവിറ്റ 2020 ജനുവരിയിൽ നിന്ന് 43.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. സിയാസിന്റെ 1,863 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം യൂട്ടിലിറ്റി വെഹിക്കിളുകളായ എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയുടെ വിൽപ്പനയും 11,904 യൂണിറ്റുകളായി ഇടിഞ്ഞു.

ജനുവരിയിൽ വിറ്റ 25,563 യൂണിറ്റുകളെ അപേക്ഷിച്ച് 53.4 ശതമാനം വോളിയം കുറഞ്ഞായി കാണാം. 2020 മാർച്ചിൽ 5,966 യൂണിറ്റ് ഇക്കോ മോഡലുകളാണ് നിരത്തിലേക്ക് എത്തിയത്. ഇതിന്റെ വിൽപ്പനയുലും 63.7 ശതമാനം ഇടിവുണ്ടായതായാണ് മനസിലാക്കുന്നത്.

സൂപ്പർ കാരിയുടെ എണ്ണം കഴിഞ്ഞ മാസം വെറും 736 യൂണിറ്റായിരുന്നു. കയറ്റുമതി 55 ശതമാനമായി കുറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഭീഷണി ഓരോ ഘട്ടത്തിലും നാശമുണ്ടാക്കുന്നതിനാൽ വാഹന വ്യവസായത്തിലുടനീളമുള്ള വിൽപ്പനയിലെ വീണ്ടെടുക്കൽ അനിശ്ചിതത്വത്തിലാണ്.

Comments are closed.