സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് മാത്രം 123 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 123 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂര്‍ മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാളുമാണ്. എന്നാല്‍ 622 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 7965 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 7256 എണ്ണം നെഗറ്റീവാണ്.

ഇതുവരെ രോഗബാധയുണ്ടായവരില്‍ 191 പേര്‍ വിദേശത്ത് നിന്നെത്തി. ഏഴ് പേര്‍ വിദേശികള്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേര്‍. നെഗറ്റീവായത് 26. ഇവരില്‍ നാല് പേര്‍ വിദേശികളാണ്. അതേസമയം ലോക്ക് ഡൗണില്‍ പെട്ട 265 പൗരന്മാര്‍ ജര്‍മ്മനിയില്‍ തിരിച്ചെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജര്‍മ്മന്‍ എംബസിയുടെ ആവശ്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

Comments are closed.