സാമ്പത്തിക പ്രതിസന്ധിയിൽ;വാട്ടർ അതോറിറ്റി, പോലീസ് വകുപ്പിൽ ധൂർത്ത്

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വിഷമിക്കുന്നതിനിടെ സർക്കാർ വക ധൂർത്ത്. പോലീസ് വകുപ്പിലേക്ക് ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്.1.7 കോടി രൂപക്കാണ് പവൻഹാൻസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്.

അതേസമയം വാട്ടർ അതോറിറ്റിയിൽ ലാപ്ടോപ് ,പ്രിന്റർ, ഡെസ്ക്ടോപ്പ് വാങ്ങുന്നതിനായി ഒരുകോടി മുപ്പത്തിയെട്ട് ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ച് കൊണ്ട് ബോർഡ് ഉത്തരവിറക്കി. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്നും ജല വകുപ്പിന് വെള്ളകരം പിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊറോണയുടെ ഭാഗമായി സർക്കാർ വലിയരീതിയിലുള്ള ചെലവ് ചുരുക്കൽ നടപടികൾക്കിടെ തുക കൈമാറിയെന്നതാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

 

Comments are closed.