ഇന്ന് സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസര്‍കോട് 12, എറണാകുളം 3 തിരുവനന്തപുരം , തൃശ്ശൂര്‍, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ചികിത്സയിലുണ്ട്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 9 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ബാക്കിയുള്ള കേസുകള്‍ സമ്ബര്‍ക്കം മൂലം ഉണ്ടായതാണ്. 164130 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 163508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

7965 സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 7256 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗ ബാധിതരില്‍ 191 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്നും ഏഴ് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

67 പേര്‍ക്കാണ് രോഗികളുമായി സമ്പക്കം വഴി രോഗം പിടിപെട്ടത്. 26 പേര്‍ക്ക് ഇതുവരെ നെഗറ്റീവ് ആയെന്നും ഇതില്‍ 4 പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതെസമയം തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആളുടെ വീതം രോഗം ഭേദമായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ അരിവിതരണത്തിൽ ചില റേഷൻ കടകൾ സർക്കാർ നിശ്ചയിച്ചതിൽ കുറഞ്ഞ അളവിൽ അരി വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.