ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ ആലോചിച്ച് മില്‍മ

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മലബാര്‍ മേഖലയില്‍ പുതിയൊരു പാല്‍പ്പൊടി ഫാക്ടറി ആലോചിക്കുകയാണ് മില്‍മ. തുടര്‍ന്ന് അധികം വരുന്ന പാല്‍, പാല്‍പ്പൊടി ആക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അതിന് ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കൊവിഡ് പോലെ പ്രതിസന്ധികള്‍ വന്നാല്‍ അധികം വരുന്ന പാല് പാല്‍പ്പൊടിയാക്കി മാറ്റാന്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. എന്നാല്‍ കിഫ്ബി പോലെയുള്ള ഏജന്‍സി സര്‍ക്കാര്‍ പണം നല്‍കിയാലേ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പാലുല്‍പ്പാദനം കൂടുതലുള്ള വടക്കന്‍ മേഖലയില്‍ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി തുങ്ങാനാണ് മില്‍മ ഇപ്പോള്‍ ആലോചിക്കുന്നത്.

അതേസമയം പാല്‍ലഭ്യത കുറഞ്ഞതും ആധുനികവത്കരണം നടക്കാതെ പോയതുമാണ് ആലപ്പുഴയിലുള്ള മില്‍മയുടെ ഏക പാല്‍പ്പൊടി ഫാക്ടറി മൂന്ന് വര്‍ഷത്തോളമായി പൂട്ടിക്കിടക്കാന്‍ കാരണം. ആലപ്പുഴ പുന്നപ്രയിലാണ് മില്‍മയുടെ പൂട്ടിക്കിടക്കുന്ന പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി. 1996ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റ് 2017 ഓടെ പൂട്ടിയിരുന്നു. അതേസമയം ഫാക്ടറി വീണ്ടും തുറക്കാന്‍ പത്ത് കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. കഴിഞ്ഞ കൊല്ലം മില്‍മ ബോര്‍ഡ് ഈ പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു.

Comments are closed.