സര്‍ക്കാര്‍ പ്രഖ്യാപനം പോലെ മുതലാളിയോ നഗരസഭയോ ഭക്ഷണം നല്‍കുന്നില്ലെന്ന് അതിഥി തൊഴിലാളികള്‍

തൊടുപുഴ: സര്‍ക്കാര്‍ പ്രഖ്യാപനം പോലെ മുതലാളിയോ നഗരസഭയോ ഭക്ഷണം നല്‍കുന്നില്ലെന്ന പരാതിയുമായി തൊടുപുഴയിലെ അതിഥി തൊഴിലാളികള്‍. ലോക്ഡൗണില്‍ പണിയില്ലാതായ അതിഥി തൊഴിലാളികള്‍ക്ക് വീട്ടുടമയും കോണ്‍ട്രാക്ടറും ചേര്‍ന്ന് ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനം പോലെയല്ല.

ഭക്ഷണം ആവശ്യപ്പെട്ട് വിളിക്കുമ്പോള്‍ വീട്ടുടമയില്‍ നിന്ന് ഭീഷണി ഉണ്ടായെന്നും ചിലര്‍ ഫോണെടുക്കുന്നില്ലെന്നുമാണ് പരാതി. തൊടുപുഴയില്‍ നിരാലംബര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ നടത്താന്‍ തന്നെ പണമില്ലെന്ന് നഗരസഭ അറിയിച്ചു. സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല.

എന്നാല്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയായിരുന്നു ഭക്ഷണ വിതരണം നടന്നത്. അതിനാല്‍ മേഖലയിലെ ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികളെ കൂടി ഏറ്റെടുക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് പ്രശ്‌നം അറിഞ്ഞെത്തിയ പൊലീസ് വീട്ടുമയെ വിളിച്ച് ഭക്ഷണത്തിനുള്ള താത്കാലിക ഏര്‍പ്പാട് ചെയ്യുകയായിരുന്നു.

Comments are closed.