ലോക്ഡൗണ്‍ കാരണം കെഎസ്ഇബി അടുത്തമാസം നാല് വരെ മീറ്റര്‍ റീഡിംഗ്, ബില്ലിംഗ് നടപടികള്‍ നിര്‍ത്തിവച്ചു

കോഴിക്കോട്: കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാരണം കെഎസ്ഇബി അടുത്തമാസം നാല് വരെ മീറ്റര്‍ റീഡിംഗ്, ബില്ലിംഗ് തുടങ്ങിയ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത ബില്‍ തുക നിശ്ചയിക്കാന്‍ ആവറേജ് ബില്ലിംഗ് രീതി സ്വീകരിക്കുകയാണ് കെഎസ്ഇബി.

കഴിഞ്ഞ മൂന്ന് ബില്‍ തുകയുടെ ആവറേജ് തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ബില്ലുകളില്‍ സര്‍ ചാര്‍ജോ പലിശയോ ഈടാക്കില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു. കൂടാതെ മാസതോറും പണമടക്കുന്നവര്‍ക്കും ഇതേ രീതിയില്‍ തന്നെ ബില്‍ തുക കണക്കാക്കും. ആവറേജ് ബില്ലില്‍ വരുന്ന വ്യത്യാസം ഇനിയുള്ള മീറ്റര്‍ റീഡിംഗ് അനുസരിച്ച് പരിഹരിക്കും.

ആവറേജ് ബില്ലിംഗ് രീതിയോട് ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവരുടെ മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തി ബില്‍ നല്‍കാനുമാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോവിഡ് വ്യാപനം ഉള്ള ജില്ലകളെ സഹായിക്കാനായി 50 കോടി രൂപ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

Comments are closed.