വിദേശത്തു നിന്നും എത്തിയ ഏഴു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: കാസര്‍കോട് വിദേശത്തു നിന്നും എത്തിയ ഏഴു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിലെ നൈഫില്‍ നിന്നും എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഗള്‍ഫില്‍ നിന്ന് എത്തിയ എല്ലാവരുടെയും സാംപിള്‍ പരിശോധിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. എന്നാല്‍ റാപിഡ് ടെസ്റ്റ് തുടങ്ങിയാല്‍, എല്ലാവരേയും പരിശോധിക്കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുകയാണ്.

Comments are closed.