വിദേശികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യും മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച വിദേശികള്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ കരാറുകള്‍ അവസാനിച്ചതിനാല്‍ നിരവധി വിദേശികള്‍ അവരുടെ നാടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

മാനുഷിക പരിഗണന മുന്‍ നിര്‍ത്തി ആവശ്യമായ മുകരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ നാടുകളിലേക്ക് അയക്കുക. നിലവില്‍ ഫൈനല്‍ എക്‌സിറ്റ് വിസ കൈവശമുള്ളവര്‍ക്കും പോകാന്‍ സൗകര്യമൊരുക്കും. അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകര്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ബദല്‍ മര്‍ഗങ്ങള്‍ ആലോചിക്കാനും നടപടികള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Comments are closed.