ബെവ്‌കോ വഴി മദ്യം നല്‍കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മദ്യ വിതരണത്തിനായി ഡോക്ടര്‍മാരെക്കൊണ്ട് കുറിപ്പ് എഴുതിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരത്തില്‍ മദ്യം വിതരണം ചെയ്യുന്നത് ആശാസ്ത്രീയമാണെന്നുമാണെന്നുമുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടര്‍ന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ടി എന്‍ പ്രതാപന്‍ എംപി, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ എന്നിവരുടേതടക്കം ഹര്‍ജികള്‍ കോടതിയിലുണ്ട്. അതേസമയം സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.