ലോക്ഡൗൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സർവ്വീസ് പെൻഷൻ വിതരണം ഇന്നുമുതൽ തുടങ്ങുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ

കൊല്ലം: ലോക്ഡൗൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സർവ്വീസ് പെൻഷൻ വിതരണം ഇന്നുമുതൽ തുടങ്ങുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. കോവിഡ്19 പശ്ചാത്തലത്തിൽ ബാങ്കുകളിൽ നിന്നും പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർവീസ് പെൻഷൻകാർക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ താഴെ പറയുന്നു .

ഇടപാടുകാരുടെ സൗകര്യാർത്ഥം ഏപ്രിൽ നാലാം തീയതി വരെ ബാങ്ക് ഇടപാടുകൾ സാധാരണ പോലെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഉണ്ടായിരിക്കുന്നതാണ്. എ.ടി.എം കാർഡുകൾ ഉള്ളവർ ബാങ്കിന്റെ ശാഖകളിൽ പോവാതെ പണം എ.ടി.എം വഴി പിൻവലിക്കുവാൻ താത്പര്യപ്പെടുന്നു.

ഇത് ബാങ്കുകളിലെ അനാവശ്യമായ തിരക്കും കാലതാമസവും ഇടപാടുകാരുടെ യാത്രയും ഒഴിവാക്കുമെന്ന് മാത്രമല്ല ഇടപാടുകാരുടെ സമയവും ലാഭിക്കും.
താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ടുകൾ അത് പ്രകാരമുള്ള ദിവസം ശാഖാ സന്ദർശിക്കുവാൻ അപേക്ഷിക്കുന്നു.

എസ്ബി അക്കൗണ്ട്‌ നമ്പർ 0,1 ഏപ്രിൽ 2(ഇന്ന്)
എസ്ബി അക്കൗണ്ട്‌ നമ്പർ 2,3 ഏപ്രിൽ 3
എസ്ബി അക്കൗണ്ട്‌ നമ്പർ 4,5 ഏപ്രിൽ 4
എസ്ബി അക്കൗണ്ട്‌ നമ്പർ 6,7 ഏപ്രിൽ 6
എസ്ബി അക്കൗണ്ട്‌ നമ്പർ 7,8 ഏപ്രിൽ 7
നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് ഈ മാസം ഏഴിന് ശേഷം ബാങ്കിന്റെ മറ്റ് പ്രവർത്തി ദിവസങ്ങളിൽ വാങ്ങാം.

ട്രഷറിയിൽ എത്തേണ്ടത്

പി ടി എസ് ബി അക്കൗണ്ട് നമ്പർ 0 ഏപ്രിൽ 2
9 -1 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 1 ഏപ്രിൽ 2 2 – 5 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 2 ഏപ്രിൽ 3
9 -1 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 3 ഏപ്രിൽ 3
2 – 5 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 4 ഏപ്രിൽ 4 9-1 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 5 ഏപ്രിൽ 4
2 – 5 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 6 ഏപ്രിൽ 6 9 – 1 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 7 ഏപ്രിൽ 6 2-5 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 8 ഏപ്രിൽ 7 9-1 വരെ
പി ടി എസ് ബി അക്കൗണ്ട് നമ്പർ 9 ഏപ്രിൽ 7 2-5 വരെ

പെൻഷൻ വാങ്ങാൻ എത്തുന്നവർ സർക്കാർ നിശ്ചയിച്ചിട്ടുള്ള സാമൂഹ്യ അകലം പാലിച്ച്, കൊണ്ട് വേണം ക്യുവിൽ നിൽക്കുവാൻ. പനിയോ ചുമയോ ഉള്ളവർ ചെക്ക് നൽകി മറ്റൊരാളെ ബാങ്കിൽ അയച്ചു വേണം പൈസ കൈപ്പറ്റേണ്ടതെന്നും കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.