ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ‘ദ വയര്‍’ എഡിറ്റര്‍ക്കെതിരെ കേസ്
ഫൈസാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ എഡിറ്ററുടെ ബ്ലോഗില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ‘ദ വയര്‍’ എഡിറ്റര്‍ക്കെതിരെ ഫൈസാബാദ് പോലീസ് കേസെടുത്തു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് വകവയ്്ക്കാതെ യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് പോകുന്നുവെന്നാണ് ബ്ലോഗില്‍ എഴുതിയിരുന്നത്.
തുടര്‍ന്ന് ഐ.പി.സി സെക്ഷന്‍ 188, 505 (2) എന്നിവ പ്രകാരമാണ് കോട്വാലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഡിറ്ററുടെ പേരും വിലാസവും എഫ്.ഐ.ആറില്‍ പറഞ്ഞിട്ടില്ല. കൂടാതെ യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററിലുടെ മോശം പരാമര്‍ശം നടത്തിയെന്ന് ഹര്വജന് ഗൗഡ് എന്നയാള്‍ നല്കിയ പരാതിയില്‍ സിദ്ധാര്‍ത്ഥ് എന്നയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
രണ്ടാമെത്ത പരാതിയില്‍ ഐപിസി സെക്ഷന്‍ 188, 505(2) എന്നിവയ്ക്കു പുറമേ ഐ.ടി ആക്ടിലെ സെക്ഷന്‍ 66ഡിയും ഉള്‍പ്പെടുത്തി. അതേസമയം പോലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള തുറന്ന ആക്രമണമാണെന്ന് ‘ദ വയറി’ന്റെ സ്ഥാപക എഡിക്കര് സിദ്ധാര്‍ത്ഥ് വരദരാജന് പറയുന്നു.
Comments are closed.