മധ്യപ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം ; രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് പരിക്ക്

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ബുധനാഴ്ച കൊവിഡ് വ്യാപനം പരിശോധിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന്റെ ആക്രമണം. തുടര്‍ന്ന് ആരോഗ്യ്രപവര്‍ത്തകരെയും മറ്റ് ഉദ്യോഗസ്ഥരേയും കല്ലെറിഞ്ഞു. ആക്രമണത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. കല്ലുകളും വടികളും ഉപയോഗിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്.

മധ്യപ്രദേശിലെ കൊറോണ കേസുകളില്‍ 76 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്‍ഡോറിലാണ്. രണ്ടു ദിവസം മുന്‍പ് റാണിപുരയില്‍ പരിശോധനയ്ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. കൂടാതെ ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരെ കോവിഡ് രോഗി ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ ഗുജറാത്തിലെ സൂറത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമണം നേരിട്ടിരുന്നു.

Comments are closed.