രാമ നവമി : ആഭ്യന്തര ധനകാര്യ വിപണികള്‍ ഏപ്രില്‍ മൂന്നിന് വ്യാപാരം പുനരാരംഭിക്കും

മുംബൈ: ആഭ്യന്തര ധനകാര്യ വിപണികള്‍ക്ക് രാമ നവമി പ്രമാണിച്ച് ഇന്ന് അവധിയാണ്. എന്നാല്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് ശാഖകള്‍ തുറക്കാനും എടിഎമ്മുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര സ്റ്റോക്ക്, ഫോറെക്‌സ് എക്‌സ്‌ചേഞ്ച്, ചരക്ക് വിപണികള്‍ ഇനി ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച വ്യാപാരം പുനരാരംഭിക്കുന്നതാണ്.

ഇക്വിറ്റി മാര്‍ക്കറ്റുകള്‍ക്ക് ഇന്നലെ നാല് ശതമാനം ഇടിവാണുണ്ടായത്. ബിഎസ്ഇ സെന്‍സെക്‌സ് 1,203.18 പോയിന്റ് അഥവാ 4.08 ശതമാനം ഇടിഞ്ഞ് 28,265.31 ല്‍ എത്തി. വിശാലമായ എന്‍എസ്ഇ നിഫ്റ്റി 50 ബെഞ്ച്മാര്‍ക്ക് 8,253.80 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം യുഎസ് ഡോളറിനെതിരെ 75.60 എന്ന നിലയില്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. അതേസമയം ആഭ്യന്തര സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Comments are closed.