യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് മത്സരങ്ങള്‍ മാറ്റിവച്ചു

സൂറിച്ച്: യൂറോപ്യന്‍ ഫുട്ബോള്‍ സംഘടന യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. കൂടാതെ ജൂണില്‍ യൂറോപ്പില്‍ നടക്കേണ്ട സൗഹൃദമത്സരങ്ങള്‍ അടക്കം എല്ലാ രാജ്യാന്തര മത്സരങ്ങളും മാറ്റിവച്ചതായും 55 അംഗരാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ തീരുമാനിച്ചതായി യുവേഫ വ്യക്തമാക്കി.

തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ലീഗുകളുടെ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയേറിയതോടെ ജൂണ്‍ 30നകം ലീഗ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും ധാരണയായി.

Comments are closed.