ഫിലിപ്പെ കുടീഞ്ഞോയെ തിരിച്ചുകൊണ്ടുവരാന്‍ താത്പര്യമില്ലെന്ന് ലിവര്‍പൂള്‍

ലിവര്‍പൂള്‍: ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞോ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുമെന്ന സൂചന ശക്തമായിരിക്കെ കുടീഞ്ഞോയെ തിരിച്ചുകൊണ്ടുവരാന്‍ താത്പര്യമില്ലെന്ന് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ അറിയിച്ചു. അതേസമയം 2018 ജനുവരിയില്‍ ലിവര്‍പൂള്‍ വിട്ടത് തെറ്റായിപ്പോയെന്ന് കുടീഞ്ഞോ സുഹൃത്തുക്കളോട് അടുത്തിടെ വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ലെസ്റ്റര്‍ എന്നിവ കുടീഞ്ഞോക്കായി രംഗത്തെത്തിയേക്കും. എന്നാല്‍ ബാഴ്സലോണ താരമായ കുടീഞ്ഞോ ഇപ്പോള്‍ വായ്പാടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂണിച്ചില്‍ കളിക്കുകയാണ്. ബയേണില്‍ താരത്തെ സ്ഥിരപ്പെടുത്താമെന്ന നിര്‍ദേശം ബാഴ്സലോണ മുന്നോട്ടുവച്ചെങ്കിലും ജര്‍മന്‍ ക്ലബ്ബ് നിരസിച്ചിരുന്നു.

Comments are closed.