മാരുതി തങ്ങളുടെ ക്രോസ്ഓവറിനെ പെട്രോള്‍ കരുത്തില്‍ വിപണിയില്‍ എത്തിക്കുന്നു

രാജ്യത്ത് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ മാരുതി തങ്ങളുടെ ക്രോസ്ഓവറിനെ പെട്രോൾ കരുത്തിൽ വിപണിയിൽ എത്തിക്കുകയാണ്. ഡീസൽ മോഡലിനെ നേരത്തെ തന്നെ കമ്പനി വിപണിയിൽ നിർത്തലാക്കിയിരുന്നു. അതിന്റെ ഭാഗമായി 2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പുതിയ പെട്രോൾ വകഭേദത്തെ മാരുതി പ്രദർശിപ്പിച്ചിരുന്നു.\

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ കെ-സീരീസ് പെട്രോൾ എഞ്ചിൻ മോഡലിന്റെ അരങ്ങേറ്റം നിരവധി മാസങ്ങളായി വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നതാണ്.

എർട്ടിഗ, സിയാസ് അടുത്തിടെ സമാരംഭിച്ച വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയിലും മാരുതിയുടെ ഈ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ കാണാൻ സാധിക്കും. 6,000 rpm-ൽ‌ 104.7 bhp കരുത്തും 4,400 rpm-ൽ‌ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും ഈ യൂണിറ്റ്.

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. അതോടൊപ്പം ഒരു നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഒരു ഓപ്ഷനായി വാഗ്‌ദാനം ചെയ്തേക്കാം.

നിർത്തലാക്കിയ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ 4,000 rpm-ൽ 90 bhp പവറും 1,750 rpm-ൽ 200 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളവയായിരുന്നു. പുതിയ അവതാരത്തിൽ ഒരു ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ഉൾപ്പെടുത്തുന്നത് തീർച്ചയായും എസ്-ക്രോസ് ശ്രേണി വിപുലീകരിക്കുന്നതിന് സഹായിക്കും.

അകത്തളത്ത് ഏറ്റവും പുതിയ സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇടംപിടിക്കും. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയോടൊപ്പം തത്സമയ ട്രാഫിക് അപ്‌ഡേറ്റ്, അലേർട്ടുകൾ പോലുള്ള ക്ലൗഡ് അധിഷ്‌ഠിത പ്രവർത്തനങ്ങളും ലഭിക്കും.

Comments are closed.