കൊവിഡ് 19 : പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുന്നു

ദില്ലി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട് ജനത കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ പ്രഖ്യാപന വേളകളിലാണ് പ്രധാനമന്ത്രി നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്.

എന്നാല്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തന്റെ ഒരു ലഘു വീഡിയോ സന്ദേശയിലൂടെ ജനങ്ങളോട് സംസാരിക്കുമെന്നാണ് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. അതേസമയം ലോക്ക് ഡൗണ്‍ പതിനാലിന് പിന്‍വലിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. കൂടാതെ സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ രാഷ്ട്രപതി ഇന്ന് ഗവര്‍ണ്ണറുമാരുമായി വിഡീയോ കോണ്‍ഫറന്‍സ് നടത്തുന്നതാണ്.

Comments are closed.