Ultimate magazine theme for WordPress.

മൊറട്ടോറിയം കാലത്തെ പലിശ പൂര്‍ണ്ണമായും ഒഴിവാക്കണം : കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ്

കോഴിക്കോട്: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൊറട്ടോറിയം കാലത്തെ പലിശ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. മൂന്ന് മാസത്തേയ്ക്ക് ഹൗസിംഗ് ലോണ്‍, കാര്‍ ലോണ്‍ തുടങ്ങിയ എല്ലാത്തരം വായ്പാ തിരിച്ചടവും ഇളവ് ചെയ്തും തിരിച്ചടവ് കാലാവധി നീട്ടിയുമായിരുന്നു ആര്‍ബിഐ വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചത്.

എന്നാല്‍ ഇതിന് ഘടക വിരുദ്ധമായ സര്‍ക്കുലര്‍ ആണ് ബാങ്കുകള്‍ ഉപഭോക്താക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ മൂന്ന് മാസവും അവശേഷിക്കുന്ന മുതലിന് പലിശ നല്‍കേണ്ടി വരും എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഒപ്പം മാസതോറുമുള്ള പലിശ മുതലിലേക്ക് കൂട്ടുകയും ചെയ്യും. അതോടെ കൂട്ടുപലിശ രീതിയിലേക്ക് കാര്യങ്ങള്‍ മാറും. മൊററ്റോറിയം കാലത്തെ പലിശ അധിക ഇഎംഐ ആയി ഈടാക്കും.

തുടര്‍ന്ന് വായ്പാ മൊറട്ടോറിയത്തിന്റെ ആനൂകൂല്യം ജനങ്ങളിലേക്ക് എത്താത്തതിന് കാരണം ബാങ്കുകളുടെ കള്ളക്കളിയെന്ന് ആരോപിച്ചാണ് വ്യവസായികള്‍ രംഗത്തെത്തിയത്. ക്രഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ കാര്‍ഡ് ഉപഭോക്താക്കള്‍ മൊററ്റോറിയം ഉണ്ടെങ്കിലും മാസമുള്ള ചുരുങ്ങിയ തുക നല്‍കണം. ഒപ്പം ഈക്കാലത്തെ പലിശയും നല്‍കേണ്ടി വരും. ഗ്രാമീണ ബാങ്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം വാക്കുകളില്‍ ഒതുങ്ങിയെന്നും കാലിക്കറ്റ് ചേംബര്‍ പറയുന്നു.

Comments are closed.