Ultimate magazine theme for WordPress.

രാജ്യത്ത് കൊവിഡ് മരണം 56 ആയി ; 24 മണിക്കൂറിനുള്ളില്‍ 336 പുതിയ കേസുകള്‍

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം 56 ആയി. 24 മണിക്കൂറിനുള്ളില്‍ 336 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 2301 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കൂടാതെ 156 പേര്‍ക്ക് രോഗം ഭേദമായെന്നും 2088 പേര്‍ ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ മൂന്നു മരണങ്ങളും വര്‍ധിച്ചു.

അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാന ഗവര്‍ണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുകയാണ്.

അതേസമയം മുംബൈയില്‍ ഏഴ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാര്‍ക്ക് രോഗം ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതാണ് രോഗം പടരാന്‍ കാരണമെന്നാണ് ആക്ഷേപം.

Comments are closed.