രാജ്യത്തിന്റെ സാമൂഹ്യ ശക്തിയും ഐക്യവും പ്രകടമാക്കാന്‍ ഞായറാഴ്ച രാത്രിയില്‍ ജനങ്ങള്‍ വീട്ടില്‍ പ്രത്യേക വെളിച്ചം തെളിയിക്കണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ സമയത്ത് ജനതയുടെ ഐക്യം പ്രകാശിപ്പിക്കാനും കോവിഡിന്റെ ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം തെളിയിക്കാനും ഞായറാഴ്ച രാത്രിയില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ വീട്ടില്‍ പ്രത്യേക വെളിച്ചം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് പരത്തിയ അന്ധകാരത്തെ മറികടക്കാന്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഇന്ത്യാക്കാര്‍ വാതിലിലേക്കോ ബാല്‍ക്കണിയിലേക്കോ വന്ന് വൈദ്യൂതി പ്രകാശം പൂര്‍ണ്ണമായും അണച്ച് മെഴുകുതിരിയോ മൊബൈല്‍ ഫ്ളാഷോ ടോര്‍ച്ചോ തെളിയിച്ച് ഒമ്പത് മിനിറ്റ് രാജ്യത്തിന്റെ ഐക്യം പ്രകടമാക്കണമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വളരെ പ്രധാനമായതിനാല്‍ ഇക്കാര്യം ചെയ്യാനായി ആരും വെളിയില്‍ ഇറങ്ങരുതെന്നും അവനവന്റെ വാതിലിലോ ബാല്‍ക്കെണിയിലോ നിന്ന് വേണം വെളിച്ചം തെളിയിക്കാനെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒമ്പതു ദിവസമായി പ്രഖ്യാപിച്ച ലോക്ഡൗണിനോട് ഒരുമയോടെയാണ് രാജ്യം പ്രതികരിച്ചത്്. പലരാജ്യങ്ങള്‍ക്കും ഇത് മാതൃകയായിരുന്നെന്നും ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടേയും സാമൂഹ്യ ശക്തിയുടേയും പ്രതീകമായിരുന്നു ലോക്ഡൗണിനോടുള്ള ജനങ്ങളുടെ പ്രതികരണം എന്നും പറഞ്ഞിരുന്നു.

Comments are closed.