ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്
മുംബൈ: ബാങ്കിംഗ് ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയും ഇടിവ്. സെന്‍സെക്സ് രാവിലെ 391 പോയിന്റ് (1.39%) താഴ്ന്ന് 27,874ലും നിഫ്റ്റി 119 പോയിന്റ നഷ്ടത്തില്‍ (1.4%) 8,134.50ലുമായിരുന്നു. ബാങ്കിംഗ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍ നേരിടുന്നത്.
യെസ് ബാങ്ക് പ്രതിസന്ധിക്കു ശേഷം സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തില്‍ വലിയ കുറവാണുള്ളത്. ഇന്ഡസ്ലാന്ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീമറാ മോട്ടോകോര്‍പ്, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന് കമ്പനി എന്നിവ നഷ്ടത്തിലാണ്. കൂടാതെ യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യവും ഇടിഞ്ഞിരുന്നു.
Comments are closed.