Ultimate magazine theme for WordPress.

അദ്ദേഹത്തെ സ്‌നേഹിക്കുന്നതുപോലതന്നെ സിനിമയില്‍ വില്ലന്‍ ആകാന്‍ ആഗ്രഹിക്കുന്നു : പ്രസന്ന

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളായ അജിത്തിന്റെയും വിജയ്‌യുടെയും കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എന്തായിരിക്കും ചിന്തയെന്ന ചോദ്യത്തിന് മറുപടിയുമായെത്തുകയാണ് പ്രസന്ന. ലോക്ക് ഡൌണില്‍ ആയതിനാല്‍ വീട്ടില്‍ തന്നെയുള്ള പ്രസന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമയം കണ്ടെത്തുകയായിരുന്നു. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രസന്ന അഭിനയിക്കാനിരിക്കുന്നത്.

സാമന്തയാണ് ചിത്രത്തില്‍ നായിക. നിരവധി ആരാധകരാണ് ചോദ്യങ്ങളുമായി എത്തിയത്. അജിത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് വേഷമായിരിക്കും എടുക്കുകയെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. അദ്ദേഹത്തെ സ്‌നേഹിക്കുന്നതുപോലതന്നെ സിനിമയില്‍ വില്ലന്‍ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസന്ന പറഞ്ഞു. വിജയ്‌യുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എന്തായിരിക്കും മനസ്സില്‍ എന്നായിരുന്നു മറ്റൊരു ചോദ്യം. ആകാശത്തോളമായിരിക്കും എക്‌സൈറ്റ്‌മെന്റ് എന്നായിരുന്നു പ്രസന്നയുടെ മറുപടി.

Comments are closed.