അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 1991 കേസുകള്‍; 1949 അറസ്റ്റ്; പിടിച്ചെടുത്തത് 1477 വാഹനങ്ങള്‍

തിരുവനന്തപുരം: കോവിഡ്19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച യാത്രാവിലക്ക് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ
1991 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1949 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 152, 130, 129
തിരുവനന്തപുരം റൂറല്‍ – 98, 104, 74
കൊല്ലം സിറ്റി – 197, 211, 163
കൊല്ലം റൂറല്‍ – 169, 170, 130
പത്തനംതിട്ട – 269, 280, 228
കോട്ടയം – 102, 127, 44
ആലപ്പുഴ – 135, 139, 84
ഇടുക്കി – 92, 52, 22
എറണാകുളം സിറ്റി – 70, 74, 62
എറണാകുളം റൂറല്‍ – 92, 27, 61
തൃശൂര്‍ സിറ്റി – 78, 91, 65
തൃശൂര്‍ റൂറല്‍ – 108, 130, 85
പാലക്കാട് – 63, 70, 54
മലപ്പുറം – 127, 131, 79
കോഴിക്കോട് സിറ്റി – 88, 88, 88
കോഴിക്കോട് റൂറല്‍ – 9, 13, 7
വയനാട് – 64, 27, 52
കണ്ണൂര്‍ – 67, 73, 41
കാസര്‍ഗോഡ് – 11, 12, 9

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.