ലോക്ക് ഡൗണ്‍ : സംസ്ഥാനത്ത് പാരസെറ്റമോള്‍ അടക്കം ജീവന്‍ രക്ഷാ മരുന്നുകള്‍ കിട്ടാനില്ല

കൊല്ലം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പാരസെറ്റമോള്‍ തുടങ്ങി ഇന്‍സുലിന്‍ അടക്കം ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പൊതുവിപണിയില്‍ ക്ഷാമം നേരിടുന്നു. കമ്പനികളില്‍ നിന്ന് സ്റ്റോക്കിസ്റ്റുകളിലേക്ക് അവരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എന്നിങ്ങനെയാണ് പൊതു വിപണിയിലേക്ക് മരുന്നെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല.

മരുന്നുകള്‍ തരംതിരിച്ച് നല്‍കാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കേണ്ട കൊറിയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും കുറവായതാണ് പ്രതിസന്ധിക്ക് കാരണം. കൂടാതെ വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പലയിടത്തും തീര്‍ന്നു കഴിഞ്ഞുവെന്നാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള പ്രതികരണം. എന്നാല്‍ കഴിഞ്ഞ മാസം പകുതിയോടെ ബില്‍ ചെയ്ത മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ പല മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റോക്കുള്ളത്. അതേസമയം ഉപയോഗിക്കാവുന്ന പരമാവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മരുന്നെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി ഡിപ്പോകള്‍ വ്യക്തമാക്കുന്നത്.

Comments are closed.