ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു ; 59,140 പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. അതോസമയം 59,140 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണം 14,681 ആയി. സ്‌പെയിനില്‍ മരണം പതിനൊന്നായിരം കടന്നു. അമേരിക്കയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. 2,73,880 കേസുകളാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 932 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ മരണ സംഖ്യ 11,000 കടന്നു. രോഗബാധിതര്‍ ഒരു ലക്ഷത്തി പതിനെട്ടായിരത്തോളമായി. ഇറാനില്‍ 3300 ഓളം ആളുകളാണ് ഇതുവരെ മരിച്ചത്. ബ്രിട്ടനില്‍ മൂവായിരത്തോളം പേരാണ് മരിച്ചത്. ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. 20 വയസ്സില്‍ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു.

Comments are closed.