തേനിയില്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: തേനിയില്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതില്‍ പതിമൂന്ന് പേര്‍ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരില്‍ നിന്നുള്ളവരാണ്. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായി ഇടുക്കിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്. തുടര്‍ന്ന് ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങള്‍ അതീവജാഗ്രതയിലാണ്.

അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങള്‍ അണുനാശിനി തളിച്ചും ആളുകളെ കര്‍ശനമായി പരിശോധിച്ചശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. തുടര്‍ന്ന് വിലക്ക് മറികടന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ സമാന്തരപാതകളിലൂടെ ഇപ്പോഴും കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെ തടയാന്‍ വനംവകുപ്പിന്റെ സഹായത്തോടെ ഡ്രോണടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Comments are closed.