ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനവുമായി താജ് ഹോട്ടലുകള്‍

മുംബൈ: കൊവിഡ് 19 വ്യാപനം തടയുന്നതിനായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുംബൈയിലെ താജ് പാലസ് അടക്കമുള്ള അഞ്ച് ഹോട്ടലുകളിലും ഗോവയിലെയും നോയ്ഡയിലെയും ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തില്‍ സമൂഹത്തോടുള്ള കടമ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും വിലമതിക്കാനാകാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നത്. അവര്‍ക്കും കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ക്കും താജ് ഹോട്ടലുകള്‍ പിന്തുണ നല്‍കുമെന്നും ഹോട്ടലുകളുടെ നടത്തിപ്പുകാരായ ഐഎച്ച്സിഎല്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവര്‍ക്ക് തങ്ങളുടെ ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എല്ലാ പിന്തുണയും നല്‍കുന്നതിന് രത്തന്‍ ടാറ്റയ്ക്ക് നന്ദി പറയുന്നുവെന്ന് താജ് ഹോട്ടലുകളുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എന്‍സിപി എംപി സുപ്രിയ സുലെ പറഞ്ഞു.

Comments are closed.