കേരളത്തിലും തമിഴ്‌നാട്ടിലുമായി ലോക് ഡൗണില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം പാരീസിലേക്ക്

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധ ഇടങ്ങളില്‍ ലോക് ഡൗണില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. ആയുര്‍വേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി മാര്‍ച്ച് 11നാണ് കേരളത്തില്‍ എത്തിയത്.

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും വന്നതോടെ വിവിധ ഇടങ്ങളിലായി ഇവര്‍ അകപ്പെട്ടുപോയി. ഫ്രഞ്ച് എംബസിയുടെ ഇടപെടലിന് ശേഷം ദൗത്യമേറ്റെടുത്ത വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി . എല്ലാവരെയും കൊച്ചിയിലെത്തിച്ച ശേഷമാണ് പാരീസിലേക്ക് കയറ്റി വിട്ടത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ആണ് രാവിലെ 8 മണിക് ഇവര്‍ പാരീസിലേക്ക് പോയത്.

Comments are closed.