മലപ്പുറത്ത് നിരീക്ഷണ നിര്‍ദ്ദേശം ലംഘിച്ച കൊവിഡ് ബാധിതന്റെ മകന് 2000 ത്തോളം ആളുകളുമായി സമ്പര്‍ക്കം

മലപ്പുറം: മലപ്പുറം ജില്ലയില്‍ കീഴാറ്റൂരില്‍ നിരീക്ഷണ നിര്‍ദ്ദേശം ലംഘിച്ച കൊവിഡ് ബാധിതന്റെ മകന് 2000 ത്തോളം ആളുകളുമായി സമ്പര്‍ക്കമെന്ന് ആരോഗ്യ വകുപ്പ്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചതില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എന്നാല്‍ നിരീക്ഷണ സമയത്ത് ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ പോയതായും ആനക്കയത്ത് മുന്നൂറോളം പേര്‍ ഒത്തുചേര്‍ന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം പതിനൊന്നാം തീയ്യതിയാണ് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തിയത്. അതേസമയം ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാല്‍ ഇയാളുടെ സഞ്ചാര പാത കണ്ടെത്താന്‍ കീഴാറ്റൂരില്‍ ജനകീയ സര്‍വേ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

Comments are closed.