രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,082 ആയി; ഇതുവരെ 85 പേര് മരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ച കോവിഡ് ബാധയെത്തുടര്‍ന്ന് 16 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. 500 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 3,082 ആയി. മരിച്ചവരുടെ എണ്ണം 85 ആയി. മഹാരാഷ്ട്രയില്‍ മൂന്നും ഡല്‍ഹിയിലും തെലുങ്കാനയിലും രണ്ടു വീതവും ആന്ധ്രയിലും മദ്ധ്യപ്രദേശിലും ഹരിയാനയിലും കര്‍ണാടകയിലും ഗുജറാത്തിലും ഓരോ മരണം വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 504 കേസുകളാണ്. ഇതില്‍ 280 കേസുകള്‍ നിസാമുദ്ദീന്‍ തബ്ലീഗ് ജമാത്തില് പങ്കെടുത്തവരും അവരുമായി സമ്പര്ക്കത്തിലുണ്ടായിരുന്നവരുമാണ്. അതേസമയം രണ്ടു ദിവസമായി 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 647 കേസുകളാണ് ജമാത്ത് മതസമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായത് എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
കൂടാതെ 102 രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാട്ടില്‍ 100 പേര് മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. തെലുങ്കാനയില്‍ നിന്നും 80 പേര് പങ്കെടുത്തു. ഇതില്‍ 78 പേര് തബ്ലീഗില് പങ്കെടുത്തവരാണ്. ഇവരില്‍ അഞ്ചുപേര്‍ വ്യാഴാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുപിയിലെ 48 കേസുകളില്‍ 42 പേര് നിസാമുദ്ദീന്‍ മീറ്റില്‍ പങ്കെടുത്തവരാണ്.
ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത 93 കേസില്‍ 52 പേര് പരിപാടിയില്‍ പങ്കെടുത്തിരുന്നു. തെലുങ്കാനയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 229 കേസില്‍ 116 എണ്ണം പരിപാടിയുമായി ബന്ധപ്പെട്ടുള്ളതാണ്. ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 161 ല്‍ 140 കേസുകള്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടതാണ്. തമിഴ്നാട്ടില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 411 കേസില്‍ 364 ലും തബ് ലീഗുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കത്തില്‍ നിന്നുമുള്ളതാണ്.
Comments are closed.