അസ്സമില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നവര്‍ ക്വാറന്റൈന്‍ വാര്‍ഡിലും പരിസരങ്ങളിലും തുപ്പി വൃത്തികേടാക്കിയെന്ന് ആക്ഷേപം

ഗുവാഹത്തി: അസ്സമില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നവര്‍ ക്വാറന്റൈന്‍ വാര്‍ഡിലും പരിസരങ്ങളിലും തുപ്പി വൃത്തികേടാക്കിയെന്ന് ആക്ഷേപം. വെള്ളിയാഴ്ച അസ്സമിലെ ഗോലഘട്ട് ജില്ലാ ആശുപത്രിയില്‍ അസ്സം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ ആശുപത്രി സന്ദര്‍ശിക്കാനിരിക്കെ വാര്‍ഡില്‍ കിടന്നവര്‍ അവിടമാകെ വൃത്തികേട് ആക്കുകയും ജനാലയിലൂടെ പുറത്തേക്കും തുപ്പുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ ചിലര്‍ ആശുപത്രി ജീവനക്കാരുടെ മേലും തുപ്പാന്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. ഇതോടെ ക്വാറന്റൈന്‍ വാര്‍ഡി്ന് സമീപത്തേക്ക് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ജനാലകള്‍ പുറത്തുനിന്ന് അടയ്ക്കുകയും ചെയ്തു. അതേസമയം ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്ലീഗില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ എട്ടു പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്തിടപഴകിയ 42 പേരെയാണ് ക്വാറന്റൈന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 20 ആയി. അതേസമയം ക്വാറന്റൈനില്‍ പോകാന്‍ തയ്യാറാകാത്തവരെയാണ് ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവര്‍ എല്ലായിടത്തും തുപ്പി വൃത്തികേടാക്കി. ഇവരുടെ വീട്ടിലുള്ള മുതിര്‍ന്നവര്‍ ഇവരെ ഫോണില്‍ വിളിച്ച് ഇത്തരത്തില്‍ രോഗം പരത്താന്‍ ശ്രമിക്കരുതെന്ന് ആവശ്യപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Comments are closed.