പത്തനംതിട്ടയില്‍ പരിശോധനയ്ക്ക് അയച്ച 75 ഫലങ്ങളും നെഗറ്റീവ് ആണെന്ന് ഡി.എം.ഒ

പത്തനംതിട്ട: പത്തനംതിട്ടയില്‍ പരിശോധനയ്ക്ക് അയച്ച 75 ഫലങ്ങളും നെഗറ്റീവ് ആണെന്ന് ഡി.എം.ഒ അറിയിച്ചു. എന്നാല്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു പേരില്‍ ഒരാളുടെ ഫലവും നെഗറ്റീവ് ആയി. ഒരു പരിശോധനയില്‍ കൂടി ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ മാത്രമേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുവെന്ന് ഡി.എം.ഒ വ്യക്തമാക്കി.

കൂടാതെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഏഴു പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. അതേസമയം ജില്ലയില്‍ 125 പേരുടെ ഫലം വരാനുണ്ട്. അത് ഇന്നും നാളെയുമായി വരുമെന്നും ഡി.എം.ഒ അറിയിച്ചു. അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള ഒരാളുടെ പിതാവ് മരിച്ചത് വാര്‍ദ്ധക്യ സഹജമായ രോഗമാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡയാലിസിസ് നടത്തിവന്നിരുന്ന രോഗിയുമായിരുന്നു. എങ്കിലും സാംപിള്‍ പരിശോധനയ്ക്ക് അയക്കും. 15 ദിവസം മുന്‍പാണ് മകന്‍ വിദേശത്തുനിന്ന് എത്തിയത്. ജില്ലയില്‍ 22 പേര്‍ ആശുപത്രിയിലും 7,000 ഓശം പേര്‍ വീടുകളിലും നിരീക്ഷണത്തിലുമുണ്ടെന്ന് ഡി.എം.ഒ വ്യക്തമാക്കി.

Comments are closed.