കൊവിഡ് 19 : കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി രൂപ അനുവദിച്ചു
ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് ആന്ധ്രപ്രദേശ്, കേരളം, പഞ്ചാബ്, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് 14ാം ധനക്കമ്മീഷന്റെ നിര്‍ദേശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റ് നല്കി. എന്നാല്‍ ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 11,092 കോടിയും റവന്യൂ കമ്മിയിലേക്ക് 6,195 കോടിയുമാണ് അനുവദിച്ചത്.
സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ഉപയോഗിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ക്വാറന്റൈന് സൗകര്യം, പരിശോധന, ലബോറട്ടറി, സുരക്ഷാ സാമഗ്രികള്‍, തെര്‍മല്‍ സ്കാനേഴ്സ്, വെന്റിലേറ്റര്‍, ആശുപത്രി വികസനം എന്നിവക്കാണ് പണം ചെലവഴിക്കേണ്ടത്. അതേസമയം, ദുരന്ത നിവാരണ ഫണ്ട് അഡ്വാന്‍സ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്കി.
Comments are closed.