താന്‍ ഒളിവില്‍ അല്ലെന്നും കൊവിഡ് നിരീക്ഷണത്തിലെന്നും മറുപടിയുമായി നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി
ദില്ലി: തബ്ലീഗ് സമ്മേളനം വിവാദമായതിന് പിന്നാലെ താന്‍ ഒളിവില്‍ അല്ലെന്നും കൊവിഡ് നിരീക്ഷണത്തിലെന്നും ദില്ലി പൊലീസിന്റെ നോട്ടീസിന് മറുപടി നല്‍കുകയാണ് തബ്ലീഗ് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന മുഹമ്മദ് സാദ്.
അതേസമയം ദില്ലി നിസാമുദ്ദിന് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് 9000 പേരെയാണ് കേന്ദ്രം രോഗസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിസാമുദ്ദിന് സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറ് വിദേശ പ്രതിനിധികള്‍ ഒളിവിലാണ്.
ഇവരെ കണ്ടെത്തുന്നതിന് ആരാധനാലയങ്ങളിലടക്കം പരിശോധന നടത്താന്‍ പൊലീസ് ദില്ലി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ 200 പേരെ അടിയന്തരമായി കണ്ടെത്തി പരിശോധനകള്‍ക്കും നിരീക്ഷണത്തിനും വിധേയരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ കൊവിഡ് കേസുകളില്‍ 61 ശതമാനം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരിലാണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.
Comments are closed.