ആലപ്പുഴയില്‍ യൂ ട്യൂബ് നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ലഹരിമരുന്ന് മാഫിയക്കെതിരെ നടത്തുന്ന ‘ഓപ്പറേഷന്‍ ഡാര്‍ക്ക് ഡെവിളി’ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആലപ്പുഴ കൈതവനയില്‍ യൂ ട്യൂബ് നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ പിടിയിലായി. ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ്, അനന്ദു , ജിതിന്‍ലാല്‍ എന്നിവരുടെ പക്കല്‍ നിന്ന് 200 ലിറ്റര്‍ കോട ആണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്.

കോവിഡ് 19 നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നത് മൂലം ബാറുകളും ബീവറേജ് ഔട്ട്‌ലൈറ്റുകളും പൂട്ടിയ പശ്ചാത്തലത്തില്‍ യൂട്യൂബ് വീഡിയോസ് കണ്ട് അനുകരിച്ചാണ് പ്രതികള്‍ വ്യാജമദ്യം നിര്‍മ്മിച്ചത്. തുടര്‍ന്ന് 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു. അതേസമയം ഓപ്പറേഷന്‍ ഡാര്‍ക്ക് ഡെവിളിലൂടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

Comments are closed.