കോവിഡ് പ്രതിസന്ധിയില്‍ അണ്ടര്‍-19 വനിത ഫുട്ബോള്‍ ലോകകപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയില്‍ അഞ്ചു വേദികളിലായി നവംബറില്‍ നടക്കാനിരുന്ന അണ്ടര്‍-19 വനിത ഫുട്ബോള്‍ ലോകകപ്പ് മാറ്റിവച്ചു. 16 ടീമുകള്‍ യോഗ്യത നേടിയ ലോകകപ്പ് കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹ്മ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് നടക്കാനിരുന്നത്.

യു-17 വനിതാ ഫിഫ ലോകകപ്പില്‍ ഇനന്ത്യന്‍ പെണ്‍പട ആദ്യമായാണ് യോഗ്യത നേടുന്നത്. ഫിഫ കൗണ്‍സില്‍ ഓഫ് ബ്യൂറോ അടുത്തിടെ രൂപവത്കരിച്ച ഫിഫ കോണ്‍ഫഡറേഷന്‍സ് വര്‍ക്കിങ്ങ് ഗ്രൂപ്പാണ് തീരുമാനിച്ചത്. അതേസമയം പനാമ കോസ്റ്റാ റിക്കയില്‍ ഈ വര്‍ഷം ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി നടത്താനിരുന്ന അണ്ടര്‍-20 ഫിഫ വനിതാ ലോകകപ്പും മാറ്റിവയ്ക്കണമെന്ന് സമിതി ഫിഫ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.