ആര്‍.ബി.ഐ. ഓഹരി വിപണികളുടെ വ്യാപാരസമയം കുറച്ചു

മുംബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആര്‍.ബി.ഐ. ഓഹരി വിപണികളുടെ വ്യാപാരസമയം കുറച്ചു. ഈ മാസം ഏഴ് മുതല്‍ 17 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാകും വ്യാപാരം നടക്കുന്നത്. തുടര്‍ന്ന് ബോണ്ട്, വിദേശ വിനിമയ വിപണികളുടെ പ്രവര്‍ത്തന സമയമാണു നാലു മണിക്കൂറായി കുറച്ചത്.

എന്നാല്‍ വിപണികളുടെ നഷ്ടം കുറയ്ക്കുകയാണ് ആര്‍.ബി.ഐ. വ്യാപാര സമയം കുറച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം രൂപയുടെ മൂല്യം ക്രമാതീതമായി ഇടിയുന്നതും വ്യാപാരസമയം കുറയ്ക്കാന്‍ കാരണമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണികളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. കൂടാതെ ജീവനക്കാരുടെ അഭാവവും കാരണമാണ്.

Comments are closed.