അതിഥിതൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചരിപ്പിച്ച കെട്ടിടം ഉടമ അറസ്റ്റില്‍

ഏറ്റുമാനൂര്‍: പേരൂരില്‍ അതിഥിതൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചരിപ്പിച്ച കെട്ടിടം ഉടമയെ പോലീസ് അറസ്റ്റുചെയ്തു. കിണറ്റുംമൂട് ഭാഗത്ത് മോന്‍സിയുടെ കെട്ടിടത്തില്‍ 27 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ സംഘടിക്കാന്‍ ശ്രമിക്കുകയാണന്ന് പേരൂര്‍ മാലിയില്‍ മോന്‍സി പി.തോമസ്(48) വെള്ളിയാഴ്ച രാവിലെ ഏറ്റുമാനൂര്‍ പോലീസ്സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി തൊഴിലാളികളെ ചോദ്യംചെയ്തു. തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അവര്‍ മൊഴി നല്‍കി. ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ കെട്ടിടത്തില്‍ സ്റ്റോക്കുമുണ്ടായിരുന്നു. അതേസമയം രാവിലെ തൊഴിലാളികളുടെ അടുെത്തത്തിയപ്പോള്‍ അവര്‍ സമരം നടത്തുമെന്ന് പറഞ്ഞന്നാണ് മോന്‍സി പോലീസിലറിയിച്ചത്. എന്നാല്‍, ഇക്കാര്യം തൊഴിലാളികള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് മോന്‍സിയെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു.

Comments are closed.