1500 ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറായി നടന്‍ ബാല

കൊവിഡിന്റെ സമൂഹ്യ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയിലാക്കുന്നത്. എന്നാല്‍ 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയാണ് ബാല പ്രശംസ നേടുന്നത്. കലൂരുള്ള കൂട്ടായ്മയാണ് 1500 ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറായത്. അവരെ സാമ്പത്തികമായി സഹായിച്ചത് ബാലയുമാണ്.

ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കാനും ബാല ശ്രമിച്ചിരുന്നു. അതേസമയം ഒരു ആശ്രമത്തിലെ വയോധികര്‍ക്ക് സാധനം വാങ്ങിക്കൊടുത്ത ബാലയുടെ പ്രവര്‍ത്തി അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. വയോധികര്‍ക്ക് സഹായമെത്തിക്കാന്‍ പൊലീസിന്റെ സഹായവും ബാല തേടിയിരുന്നു. ബാലയും പൊലീസും വയോധികര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുത്ത സംഭവമറിഞ്ഞ് നിരവധി പേര്‍ അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.

Comments are closed.