കൊവിഡ് 19 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലം കുറവു വരുത്താന്‍ ആലോചന

ലണ്ടന്‍: കൊവിഡ് 19 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലം കുറവു വരുത്താന്‍ ആലോചന. തുടര്‍ന്ന് താരങ്ങളുടെ പ്രതിഫലം 30 ശതമാനം വെട്ടിക്കുറച്ചേക്കും. എന്നാല്‍ പ്രതിഫലം കുറക്കാനുള്ള നീക്കത്തിനെതിരെ കളിക്കാര്‍ നിലാപാടെടുത്തത് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഏപ്രില്‍ 30വരെ ആദ്യം മാറ്റിവെച്ച ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇന്നലെ ക്ലബ്ബ് പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായിരുന്നു.

തുടര്‍ന്ന് താരങ്ങളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ക്ലബ്ബുകള്‍ അറിയിച്ചു. അതേസമയം കൊവിഡ് 19 പ്രതിസനധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളായ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും യുവന്റസും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.

Comments are closed.