ആരോഗ്യത്തിന് വെല്ലുവിളിയാകും ചില ലക്ഷണങ്ങള്‍
നിങ്ങളുടെ ചര്‍മ്മത്തിലും നഖങ്ങളിലും ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന ചില ലക്ഷണങ്ങള്‍ കാണുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തിലും നഖത്തിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചര്മ്മും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.
ഹൃദയത്തിന്റെ പല രോഗങ്ങളും നിങ്ങളുടെ കാലുകളിലും കാലിന്റെ താഴ്ഭാഗത്തും ദ്രാവകം കെട്ടിനില്‍ക്കുന്നതിന് കാരണമാകുന്നു. ഇത് വര്‍ദ്ധിക്കുമ്പോള്‍ പാദങ്ങളില്‍ വീക്കം കണ്ടേക്കാം, ഇത് മുകളിലെ കാലുകളിലേക്കും ഞരമ്പിലേക്കും നീളുന്നു. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ പാദത്തില്‍ നീലനിറമോ പര്‍പ്പിള്‍ നിറമോ കാണപ്പെടുന്നുണ്ടോ? എങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കാലുകളിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളില്‍ തടസ്സം ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഇതിനെ ബ്ലൂടോ സിന്‍ഡ്രോം എന്ന് പറയാവുന്നതാണ്. ഇതിനര്‍ത്ഥം ഒന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഞരമ്പുകള്‍ക്ക് തടസ്സം സംഭവിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
നിങ്ങളുടെ ചര്‍മ്മത്തില്‍ നീലയോ ചുവപ്പോ നിറത്തില്‍ വലപോലെ കാണപ്പെടുന്ന അവസ്ഥയുണ്ടോ? ധമനികളിലെ തടസ്സത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ചിലരില്‍ ഇത് നീറ്റലും ഉണ്ടാക്കുന്നുണ്ട്. ഇതിനെ വിളിക്കുന്നത് കൊളസ്ട്രോള്‍ എംബോളൈസേഷന് സിന്‍ഡ്രോം എന്നാണ്. ചെറിയ ചെറിയ ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കാണ് ഇതിന്റെ പ്രധാന കാരണം. ഇത് ആ അവയവത്തെ പ്രവര്‍ത്തന രഹിതമാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.
നിങ്ങളുടെ ചര്‍മ്മത്തില്‍ എവിടെയെങ്കിലും മെഴുക് പോലെ മഞ്ഞ നിറം കാണപ്പെടുന്നുണ്ടോ? എങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ കൊളസ്ട്രോള്‍ ലെവല്‍ വളരെയധികം കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ചര്‍മ്മത്തിന് താഴെ കൊളസ്ട്രോള്‍ ഡെപ്പോസിറ്റ് ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്തരം മാറ്റങ്ങള്‍.
ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍ കാണപ്പെടുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചിലരില്‍ അരിമ്പാറ പോലെയോ അല്ലെങ്കില്‍ ചെറിയ ചുവന്ന നിറത്തിലുള്ള കുത്തുകളായോ ആണ് കാണപ്പെടുന്നത്. ഇതിനര്‍ത്ഥവും നിങ്ങളില്‍ കൊളസ്ട്രോളിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ്. രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് വളരെ കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ നഖം കര്‍വ്വ് രൂപത്തിലും അതിന് അറ്റത്ത് നീരും കാണപ്പെടുന്ന അവസ്ഥയുണ്ടോ? എങ്കില്‍ അല്പം ശ്രദ്ധിക്കണം. നിങ്ങളില്‍ ശ്വാസകോശസംബന്ധമോ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്.
Comments are closed.