100 രൂപയ്ക്ക് 15 ജിബി ഡാറ്റയുമായി പോസ്റ്റ് പെയ്ഡ് ഡാറ്റ ആഡ്ഓണ്‍ പ്ലാന്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

100 രൂപയ്ക്ക് 15 ജിബി ഡാറ്റയുമായി പോസ്റ്റ് പെയ്ഡ് ഡാറ്റ ആഡ്ഓണ്‍ പ്ലാന്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. ഇന്ത്യയിലെ ലോക്ക്ഡൌൺ കാരണം നിരവധി ആളുകളാണ് വർക്ക് ഫ്രം ഹോം ചെയ്യുന്നത്. ഇത്തരം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് എയർടെല്ലിന്റെ പുതിയ പ്ലാൻ.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകൾ പ്രകാരം 2019 ഡിസംബർ വരെ ഇന്ത്യയിൽ 19.14 ദശലക്ഷം വയർലൈൻ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾ മാത്രമാണ് ഉള്ളത്.

ഹോം ആഡ്-ഓൺ പായ്ക്കിലൂടെ ധാരാളം ഡാറ്റ ഉപയോഗിക്കുന്ന തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 രൂപയ്ക്ക് 15 ജിബി ഡാറ്റ എന്നത് വളരെ മികച്ച ഓഫർ തന്നെയാണ്.

ഭാരതി എയർടെൽ നിലവിൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് ആഡ്-ഓൺ പായ്ക്കുകളാണ് നൽകുന്നത്. ആദ്യത്തെ ആഡ്-ഓൺ പായ്ക്ക് 15 ജിബി ഡാറ്റയാണ് നൽകുന്നത്. 100 രൂപ വില വരുന്ന ഈ പായ്ക്ക് കൂടാതെ 200 രൂപയ്ക്ക് 35 ഡാറ്റ നൽകുന്ന മറ്റൊരു ആഡ് ഓൺ പായ്ക്കും കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് അപ്ലിക്കേഷന്റെ “മാനേജ് സർവ്വീസ് എന്ന” വിഭാഗത്തിന് കീഴിലുള്ള ഡാറ്റ പായ്ക്കുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. ആന്ധ്രാപ്രദേശ്, ദില്ലി / എൻ‌സി‌ആർ മേഖല, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ 349 രൂപയിലാണ് എയർടെല്ലിൽ നിന്നുള്ള പോസ്റ്റ് പെയ്ഡ് പദ്ധതികൾ ആരംഭിക്കുന്നത്.

എയർടെല്ലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ മേൽപ്പറഞ്ഞവയല്ലാത്ത സ്ഥലങ്ങളിൽ 399 രൂപ മുതലുള്ള വിലയ്ക്കാണ് ലഭ്യമാവുക. 349 രൂപ പ്ലാനിൽ 5 ജിബി റോൾഓവർ ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ കമ്പനി നൽകുന്നുണ്ട്. അധിക ആനുകൂല്യമായി എയർടെൽ 349 രൂപ പ്ലാൻ വരിക്കാർക്ക് സീ5, എയർടെൽ ടിവി എന്നിവയുടെ പ്രീമിയം സബ്ക്രിപ്ഷനും ലഭിക്കും.

399 രൂപയുടെ പ്ലാനിൽ 40 ജിബി റോൾഓവർ ഡാറ്റയും 349 രൂപ പായ്ക്കിന് സമാനമായ ആനുകൂല്യങ്ങളും ഹാൻഡ്‌സെറ്റ് പ്രോട്ടക്ഷനും എയർടെൽ നൽകുന്നുണ്ട്. ജമ്മു കശ്മീരിൽ എയർടെൽ നിലവിൽ 249 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോക്താക്കൾക്ക് 25 ജിബി റോൾഓവർ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും നൽകുന്നു.

Comments are closed.